പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ലും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടേ​ത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള “തെ​ര​ഞ്ഞെ​ടു​ത്ത രോ​ഷം” മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചു. സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്കും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നും അ​നു​സ​രി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യം പു​ല​ർ​ത്തു​ന്ന മൗ​നം ത​ന്ത്ര​പ​ര​മാ​ണെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ

വി​ദേ​ശ​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജ്യം പു​ല​ർ​ത്തു​ന്ന മൗ​നം ത​ന്ത്ര​പ​ര​മാ​ണെ​ന്നും, അ​ത് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്നും ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇൗ ​വി​ഷ​യ​ത്തി​ൽ ഒ​രു പ​ക്ഷം പി​ടി​ക്കു​ന്ന​ത് പശ്ചിമേഷ്യൻ മേ​ഖ​ല​യി​ൽ ഉൾപ്പെടെയുള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ഡ​ൽ​ഹി​യു​ടെ നി​ശ​ബ്ദ​ത അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധിയുടെ ലേ​ഖ​നം

ഇ​റാ​ൻ നേ​താ​വി​ന്‍റെ വ​ധം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ന്യൂ​ഡ​ൽ​ഹി​യു​ടെ നി​ശ​ബ്ദ​ത അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണെ​ന്നും കാ​ട്ടി സോ​ണി​യ ഗാ​ന്ധി പ​ത്ര​ത്തി​ൽ ലേ​ഖ​നം എ​ഴു​തി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​തെ​ന്നും, പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →