റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ കാർ കത്തി നശിച്ചു

തിരുവനന്തപുരം | ചപ്പുചവറുകളില്‍ നിന്നു തീപിടിച്ച് കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ സ്വദേശിനി ഷൈലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൈക്കാട് റസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം. കാറില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ടവര്‍ വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ചപ്പുചവറുകളിലേക്ക് പടര്‍ന്ന തീ കാറിലേക്ക് വ്യാപിക്കുകയായിരുന്നു.

പട്ടത്ത് താമസിച്ചു വരുന്ന ഷൈലജ പൊങ്കാലയിടുന്നതിനുവേണ്ടിയാണ് തൈക്കാട് എത്തിയത്. ഈ ഭാഗത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പൊങ്കാലയിടാന്‍ പോയതായിരുന്നു. പൊങ്കാലയ്ക്കുശേഷം ചപ്പുചവറുകളിലേക്ക് പടര്‍ന്ന തീ കാറിലേക്കും വ്യാപിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *