ചികിത്സാ പിഴവ് കാരണം കാഴ്ച്ച നഷ്ടപ്പെട്ട സനൂപിന് കൃത്രിമക്കണ്ണുകള്‍

തൃശൂര്‍| തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കരാണം കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വെച്ചാണ് കൃത്രിമക്കണ്ണുകള്‍ വച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതിന് പിന്നാലെയാണ് സനൂപിന് കാഴ്ച നഷ്ടപ്പെട്ടത്.

കൃത്രിമക്കണ്ണുകള്‍ വെക്കുന്നതിലൂടെ കാഴ്ച ലഭിക്കില്ലെങ്കിലും സ്മാര്‍ട് കണ്ണട ഉപയോഗിച്ചോ കേള്‍വി ശക്തി ഉപയോഗിച്ചോ ദൈന്യംദിന കാര്യങ്ങള്‍ ചെയ്യാനാകും. ഇതിനായുള്ള പ്രത്യേക പരിശീലനവും സനൂപിന് നല്‍കും. മുട്ടുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു സനൂപ്. പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടത്. കെസി വേണുഗോപാല്‍ എംപി സനൂപിന്റെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →