വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​നി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ട് ഖ​ത്ത​ർ

ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഇ​റാ​നി​യ​ൻ സു​ഖോ​യ്-24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ വെ​ടി​വെ​ച്ചി​ട്ടു. ഫെവീഹോീബ 28 ശ​നി​യാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​ന് മേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സി​വി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ​ക്കും ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും നേ​രെ ന​ട​ന്ന ഇ​റാ​നി​യ​ൻ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച​താ​യി ഖ​ത്ത​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി.
ബ​ഹ്‌​റൈ​ൻ തു​റ​മു​ഖ​ത്ത് ഒ​രു ക​പ്പ​ലി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​ൽ​മാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ മി​സൈ​ൽ ത​ട​യു​ന്ന​തി​നി​ടെ അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​പ്പ​ലി​ൽ വീ​ണാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മെന്ന് ​ഗൾഫ് രാജ്യങ്ങൾ

വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ എ​ർ​ബി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് (അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്രം) മു​ക​ളി​ൽ മൂ​ന്ന് ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ടു. ഇ​റാ​ന്‍റെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക, ബ​ഹ്‌​റൈ​ൻ, ജോ​ർ​ദാ​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും രാ​ജ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →