ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഉദ്ഘാടനം നിർവഹിച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബെ​ർ​ക്ക​മാ​ൻ​സ് കോ​ള​ജ് രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന​വും ശ​താ​ബ്ദി സ്മാ​ര​ക​മാ​യി കോ​ള​ജി​ൽ സ്ഥാ​പി​ത​മാ​കു​ന്ന ഡോ.​കെ.​എം. ഏ​ബ്ര​ഹാം സെ​ന്‍റ​ർ ഫോ​ർ എ​ന​ർ​ജി ആ​ൻ​ഡ് എ​ൺ​വ​യ​ൺ​മെ​ന്‍റി​ന്‍റെ​യും ബ​ർ​ക്കു​മാ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ‌ എ​മ​ർ​ജിം​ഗ് ടെ​ക്നോ​ള​ജീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​രാ​ഷ്‌​ട്ര​പ​തി.

ത​ല​മു​റ​ക​ൾ​ക്കു വെ​ളി​ച്ചം പ​ക​ർ​ന്നു

നൂ​റു വ​ർ​ഷം മു​ന്പ് 1922ൽ ​പ​രി​മി​തി​ക​ളു​ടെ കാ​ല​ത്തു തു​ട​ക്ക​മി​ട്ട ഈ ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ത​ല​മു​റ​ക​ൾ​ക്കു വെ​ളി​ച്ചം പ​ക​ർ​ന്ന് ഇ​ന്നു സ്വ​യം ഭ​ര​ണാ​ധി​കാ​ര​മു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി വ​ള​ർ​ന്ന​തി​ൽ ഈ ​ക​ലാ​ല​യ​ത്തി​നു ദി​ശാ​ബോ​ധം ന​ൽ​കി​യ​വ​ർ​ക്കൊ​പ്പം രാ​ജ്യ​വും സ​മൂ​ഹ​വും അ​ഭി​മാ​നി​ക്കു​ക​യാ​ണെ​ന്ന് കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ന്ന വി​പു​ല​മാ​യ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നൂ​റു​ക​ണ​ക്കി​നു പ്രതിഭകളെ സ​മൂ​ഹ​ത്തി​നു ന​ൽ​കാ​ൻ എസ്.ബി കോ​ള​ജി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെന്ന് ഉപരാഷ്ട്രപതി

താ​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി ആ​യ​തി​നു​ശേ​ഷം മൂ​ന്നാം ത​വ‍​ണ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​ത്. മൂ​ന്നു ത​വ​ണ വ​ന്ന​തും വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധി​യാ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ്. വി​ദ്യാ​ഭ്യാ​സ​മാ​ണ് ത​ല​മു​റ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ച​ലി​പ്പി​ക്കു​ന്ന​തും. ഇ​ക്കാ​ര്യ​ത്തി​ൽ ഈ ​മ​ഹ​ത്താ​യ ക​ലാ​ല​യ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ രാ​ജ്യം വി​ല​മ​തി​ക്കു​ക​യാ​ണ്. ശാ​സ്ത്ര​ജ്ഞ​ർ, ഭ​ര​ണാ​ധി​കാ​രി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, കാ​യി​കതാ​ര​ങ്ങ​ൾ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നു പ്രതിഭക ളെ സ​മൂ​ഹ​ത്തി​നു ന​ൽ​കാ​ൻ സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.മ​ഹ​ത്താ​യ നൂ​റു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മി​ക​വി​ന്‍റെ മ​റ്റൊ​രു നൂ​റ്റാ​ണ്ട് സൃ​ഷ്ടി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ ഈ ​ക​ലാ​ല​യ​ത്തി​നൊ​പ്പം ന​മ്മ​ൾ ഏ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.ശ​താ​ബ്‌ദിയാ​ഘോ​ഷ​ സ​മാ​പ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ പങ്കെടുത്തു.

കോ​ള​ജ് കാ​മ്പ​സി​ൽ ന​ടാ​നു​ള്ള മാ​വി​ൻ​തൈ​ക്ക് അ​ദ്ദേ​ഹം ജ​ലം പ​ക​ർ​ന്നു. ച​ട​ങ്ങി​ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പും എ​സ്ബി കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ, കേ​ന്ദ്ര പെ​ട്രോ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്ര​ശോ​ഭി​ക്കു​ന്ന കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, കോ​ള​ജി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →