റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

February 26, 2026 - 4:17 pm

തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെയാണ് സംഭവം.

ഇന്ന് (ഫെബ്രുവരി26) രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടെയാണ് സംഭവം. അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. ആനയെ പിന്നീട് തളച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *