വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം | വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത് ഫെബ്രുവരി22 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അടയമണ്‍ നെല്ലിക്കുന്ന് അശ്വമാലികയില്‍ ജിജിന്‍ (37) വാഹനാപകടത്തില്‍പ്പെട്ടത്.

മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു ജിജിന്‍. കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ഫെബ്രുവരി 24 ന് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു . ഇതോടെ ജിജിന്റെ.അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →