ഇ​​​ടു​​​ക്കി​​​യി​​​ല്‍ പട്ടയ വിതരണത്തിനുണ്ടായിരുന്ന തടസ്സം നീക്കി ഹൈക്കോടതി

കൊ​​​ച്ചി: 1964ലെ ​​​കേ​​​ര​​​ള ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​പ്ര​​​കാ​​​രം അ​​​ര്‍ഹ​​​രാ​​​യ​​​വ​​​ര്‍ക്കു പ​​​ട്ട​​​യ വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള 2024ലെ ​​​ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വ​​​ണ്‍ എ​​​ര്‍ത്ത് വ​​​ണ്‍ ലൈ​​​ഫ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു പ​​​ട്ട​​​യ വി​​​ത​​​ര​​​ണം ത​​​ട​​​ഞ്ഞിരുന്നത്.

ഇ​​​ടു​​​ക്കി​​​യി​​​ല്‍ ദേ​​​വി​​​കു​​​ളം, ഉ​​​ടു​​​മ്പ​​​ഞ്ചോ​​​ല, പീ​​​രു​​​മേ​​​ട് താ​​​ലൂ​​​ക്കു​​​ക​​​ളി​​​ല്‍ ച​​​ട്ടം ലം​​​ഘി​​​ച്ചു പ​​​ട്ട​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ഭൂ​​​പ​​​തി​​​വ് ച​​​ട്ട​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​സാ​​​ധു​​​ത​​​യു​​​മ​​​ട​​​ക്കം വ​​​ണ്‍ എ​​​ര്‍ത്ത് വ​​​ണ്‍ ലൈ​​​ഫ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു നേ​​​ര​​​ത്തേ പ​​​ട്ട​​​യ വി​​​ത​​​ര​​​ണം ത​​​ട​​​ഞ്ഞ​​​ത്. അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ല​​​പ്പു​​​റം ഭൂ​​​മി കൈ​​​വ​​​ശ​​​മു​​​ള്ള​​​വ​​​ര്‍ക്കു പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ര്‍ദേ​​​ശം. പ​​​ട്ട​​​യ​​​ത്തി​​​ന് 1971 വ​​​രെ കൈ​​​വ​​​ശാ​​​വ​​​കാ​​​ശം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത് കൈ​​​യേ​​​റ്റ​​​ങ്ങ​​​ള്‍ക്കും നി​​​യ​​​മ​​​സാ​​​ധു​​​ത ന​​​ല്‍കാ​​​നാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. 1964ലെ ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് 1971 വ​​​രെ ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ച​​​വ​​​ര്‍ക്ക് എ​​​ങ്ങ​​​നെ​​​യാ​​​ണു പ​​​ട്ട​​​യ​​​ത്തി​​​ന് അ​​​ര്‍ഹ​​​ത എ​​​ന്ന സം​​​ശ​​​യ​​​മു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ.

.1971 വ​​​രെ കൈ​​​വ​​​ശ​​​മോ കു​​​ടി​​​കി​​​ട​​​പ്പോ ഉ​​​ള്ള​​​വ​​​ര്‍ക്കു പ​​​ട്ട​​​യം ന​​​ല്‍കാ​​​മെ​​​ന്നാ​​​ണു ച​​​ട്ട​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്

​​​എ​​​ന്നാ​​​ല്‍, പ​​​ട്ട​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ അ​​​ര്‍ഹ​​​ത ന​​​ല്‍കു​​​ന്ന കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വ് സം​​​ബ​​​ന്ധി​​​ച്ച് 1964ലെ ​​​ച​​​ട്ട​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും പി​​​ന്നീ​​​ട് 1971ല്‍ ​​​ഇ​​​തു ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും റ​​​വ​​​ന്യു വ​​​കു​​​പ്പ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.1971 വ​​​രെ കൈ​​​വ​​​ശ​​​മോ കു​​​ടി​​​കി​​​ട​​​പ്പോ ഉ​​​ള്ള​​​വ​​​ര്‍ക്കു പ​​​ട്ട​​​യം ന​​​ല്‍കാ​​​മെ​​​ന്നാ​​​ണു ച​​​ട്ട​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ട്ട​​​യം ന​​​ല്‍കു​​​ന്ന​​​തി​​​ന് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്കു നീ​​​ക്കി​​​യ​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →