കുന്നംകുളം: പഴഞ്ഞി കാട്ടകാമ്പാലിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിനു സമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്മണ്യൻ – അശ്വതി ദമ്പതികളുടെ മകൾ ദേവിക(9 )യ്ക്കാണു പരിക്കേറ്റത്.
ആക്രമണത്തിൽ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ പരിക്കേറ്റു
വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബർമരങ്ങൾക്കിടയിലേക്ക് ഓടിമറഞ്ഞു.ആക്രമണത്തിൽ വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ പരിക്കേറ്റ കുട്ടിയെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു
