കൊച്ചി: തൊടുപുഴയിൽ റോഡരികിലെ കുഴിയില്‍ വീണു ബൈക്ക് യാത്രികനായ ജെയ്സ് ബെന്നി എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. സ്ലാബ് തകര്‍ന്നതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി മൂടാതെ കിടന്ന കുഴിയിലായിരുന്നു അപകടം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിച്ച നടപടിയെന്തെന്ന് അടുത്ത തവണ വിഷയം പരിഗണിക്കുമ്പോള്‍ അറിയിക്കണം.
അപകടം നടന്നശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാള്, അപകടമുണ്ടാകാതെ നോക്കുകയാണു വേണ്ടതെന്ന് കോടതി
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. അപകടം നടന്നശേഷം പരിഹാരമുണ്ടാക്കുന്നതിനേക്കാള്, അപകടമുണ്ടാകാതെ നോക്കുകയാണു വേണ്ടതെന്ന് കോടതി പറഞ്ഞു. അലക്ഷ്യമായ ഡ്രൈവിംഗിലൂടെ അപകടങ്ങളുണ്ടാകുന്നുണ്ട്. അതിലുമേറെ വിഷമകരമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
