ദില്ലിയിൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​: വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ 800-ല​ധി​കം ആ​ളു​ക​ളെ കാ​ണാ​താ​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. 2026 ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ 807 പേ​രെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

കാ​ണാ​താ​യ​വ​രി​ൽ 191 പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ

. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 807 പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 509 പേ​ർ സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. കാ​ണാ​താ​യ​വ​രി​ൽ 191 പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളാ​ണെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും, കേ​സ് സാ​ധാ​ര​ണ ക്ര​മ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി മാ​റ്റി.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →