ശബരിമല സ്വര്‍ണക്കടത്തുകേസിലെ പ്രതി എസ് ശ്രീകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി | ശബരിമല സ്വര്‍ണക്കടത്തുകേസിലെ പ്രതിയും ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറുമായിരുന്ന എസ് ശ്രീകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ എസ് ശ്രീകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതിനുപിന്നാലെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

ശബരിമലയില്‍ നടന്നു വരുന്ന ക്രമക്കേടുകളെ സംബന്ധിച്ചായിരിക്കും ഇഡി ചോദിച്ചറിയുക

സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ് ശ്രീകുമാറിനെയും ചോദ്യം ചെയ്യുന്നത്.. ശബരിമലയില്‍ നടന്നു വരുന്ന ക്രമക്കേടുകളെ സംബന്ധിച്ചായിരിക്കും ഇഡി ചോദിച്ചറിയുകയെന്നാണ് വിവരം. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഇ ഡി വിശദാന്വേഷണം നടത്തിയിരുന്നു.നിലവില്‍ അറസ്റ്റിലായ പ്രതികളല്ലാതെ മറ്റാരെങ്കിലും പിന്നില്‍ ഉണ്ടോ എന്നതും ഇഡി അന്വേഷിക്കുന്നുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ഇ ഡി ചോദ്യം ചെയ്‌തേക്കും

ശ്രീകുമാര്‍ മഹസറില്‍ ഒപ്പിട്ടുവെന്നതിനപ്പുറത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മറ്റു ബന്ധങ്ങളൊന്നും തന്നെ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം കൊല്ലം വിജിലന്‍സ് കോടതി ജാമ്യത്തില്‍ വിട്ടത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ഇ ഡി ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →