ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൾ​​​വ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാറ്റിവച്ച് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം

പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ) പ​​​രി​​​യാ​​​ര​​​ത്തെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

നാ​​​ലാം ദി​​​വ​​​സം രോ​​​ഗി​​​യെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

ഹൃ​​​ദ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ശു​​​ദ്ധ​​​ര​​​ക്തം ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ഇ​​​ത​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ന്ന മ​​​ഹാ​​​ധ​​​മ​​​നി​​​യു​​​ടെ (അ​​​യോ​​​ർ​​​ട്ട) വാ​​​ൾ​​​വി​​​ന് രോ​​​ഗം ബാ​​​ധി​​​ച്ച് ഗു​​​ര​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നി​​​ലാ​​​ണ് ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൾ​​​വ് വി​​​ജ​​​യ​​​ക​​​രാ​​​യി ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം നാ​​​ലാം ദി​​​വ​​​സം രോ​​​ഗി​​​യെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്കും അ​​​ത്യാ​​​ധു​​​നി​​​ക ഹൃ​​​ദ​​​യ​​​ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു

കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്ര​​​ഫ. ഡോ.​​​വി. ജ​​​യ​​​റാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​വി. സു​​​ധാ​​​കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ ഡോ. ​​​കെ.​​​ രാ​​​കേ​​​ഷ്, ഡോ. ​​​എ​​​സ്. ജി. ​​​ശ്യാം ല​​​ക്ഷ്മ​​​ൺ, കാ​​​ർ​​​ഡി​​​യാ​​​ക് സ​​​ർ​​​ജ​​​റി​​​യി​​​ലെ ഡോ. ​​​പ്ര​​​ജീ​​​ഷ്, ഡോ. ​​​റി​​​ജോ​​​യ്, കാ​​​ർ​​​ഡി​​​യാ​​​ക് അനസ്‌തെറ്റിസ്റ്റ്‌ ഡോ.​​​ ബി​​​ജു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​മാ​​​ണ് ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യ​​​ത്. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന രോ​​​ഗി​​​ക​​​ൾ​​​ക്കും അ​​​ത്യാ​​​ധു​​​നി​​​ക ഹൃ​​​ദ​​​യ​​​ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഈ ​​​ശ​​​സ്ത്ര​​​ക്രി​​​യ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്ഥി​​​ര​​​മാ​​​യി ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →