പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എംപി കോടതി വിധിച്ച ശിക്ഷ പൂർത്തിയാക്കി. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ഉത്തരവിട്ടത്.വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധത്തിൽ എടുത്ത കേസിലാണ് ഷാഫിയെ കോടതി ശിക്ഷിച്ചത്. 2022 ജൂൺ 24ന് കസബ പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മുൻ കോൺഗ്രസ് നേതാവ് പി.സരിൻ കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഒമ്പതാം പ്രതിയായ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു
