ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ

പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡി വൈ എഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടിനകത്ത് കയറ്റുകയായിരുന്നു.. .

കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വം

ജനുവരി 21 ബുധനാഴ്ച ഉച്ചയോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുടുംബം പെരുവഴിയിലായതറിഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തി സീല്‍ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡി വൈ എഫ് ഐ പ്രാദേശിക നേതൃത്വം അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →