ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​ർക്ക് അ​​​വ​​​രവരു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാം : 22 ഭാ​​​ഷ​​​ക​​ൾ ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പിലായി

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ എം​​​പി​​​മാ​​​ർ​​​ക്ക് മ​​​ല​​​യാ​​​ള​​​മ​​​ട​​​ക്കം 22 ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നും ത​​​ത്‌​​​സ​​​മ​​​യം വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പാ​​​യെ​​​ന്ന് ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ല.ലോ​​​ക്സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ത​​​ത് ദി​​​വ​​​സം അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ട്സാ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ (എ​​​ഐ) ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​കും

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ട്ടാം ഷെ​​​ഡ്യൂ​​​ളി​​​ൽ പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന 22 ഭാ​​​ഷ​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക വി​​​വ​​​ർ​​​ത്ത​​​ന സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത് ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ ലോ​​​ക​​​ത്തു​​​ത​​​ന്നെ സ​​​വി​​​ശേ​​​ഷ​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന് സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു. എം​​​പി​​​മാ​​​ർ അ​​​വ​​​രു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ ശ​​​ബ്‌​​​ദം കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​മാ​​​യി കേ​​​ൾ​​​ക്കാ​​​നാ​​​കും. ഇ​​​തു​​​വ​​​ഴി ജ​​​നാ​​​ധി​​​പ​​​ത്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കും. വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​രാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ലോ​​​ക​​​ത്തി​​​നു​​​ത​​​ന്നെ മാ​​​തൃ​​​ക​​​യാ​​​കും-​​​സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന്

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി ഇ​​​ത്ത​​​വ​​​ണ​​​ത്തെ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ധ​​​ന​​​മ​​​ന്ത്രി ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ എ​​​ന്ന​​​ നി​​​ല​​​യി​​​ൽ അ​​​വ​​​ധി​​​ദി​​​വ​​​സ​​​മെ​​​ന്ന​​​തു നോ​​​ക്കാ​​​തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സ​​​ഭ ത​​​യാ​​​റാ​​​ണെ​​​ന്ന് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →