ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ നയിക്കാൻ പ്രി​യ​ങ്ക ഗാ​ന്ധി : 100 ദി​ന ക​ർ​മ​പ​രി​പാ​ടി​കൾ ആ​സൂ​ത്ര​ണം ചെ​യ്ത് കോൺ​ഗ്രസ് നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്രി​യ​ങ്ക ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ സം​വാ​ദ റാ​ലി​ക​ൾ,

പ്രി​യ​ങ്ക ഗാ​ന്ധി​യെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ സം​വാ​ദ റാ​ലി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രു​മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക്കാ​ണ് പാ​ർ​ട്ടി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്രി​യ​ങ്ക​യ്ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല. എ​ന്നാ​ൽ കേ​വ​ലം ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് പാ​ർ​ട്ടി നേ​ടി​യ​ത്. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന് നേ​ടി​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →