എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്.

കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ മൊഴി നൽകിയിരുന്നു. ഇതുകൂടാതെ 2017 ഏപ്രിൽ മാസത്തിൽ സ്വപ്ന സുരേഷ് ശിവശങ്കറുമൊത്ത് യുഎഇയിലേക്ക് യാത്ര നടത്തിയിരുന്നു എന്ന് സ്വപ്ന മൊഴിനൽകി. ശിവശങ്കരനെ ചോദ്യം ചെയ്തതിൽ അത് സമ്മതിക്കുകയും ചെയ്തു. 2018 ഏപ്രിലിൽ ഒമാനിൽ വച്ച് ഇവർ കണ്ടുമുട്ടുകയും തിരിച്ച് ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തു. ഈ രണ്ട് യാത്രയും ഔദ്യോഗിക യാത്രയാണോ എന്ന് അറിയേണ്ടതുണ്ട്.

ശിവശങ്കരൻറെ ചാർട്ടേഡ് അക്കൗണ്ടൻറുമായി ചേർന്ന് ബാങ്ക് ലോക്കർ തുടങ്ങിയത് ശിവശങ്കറിൻറെ ആവശ്യപ്രകാരം ആണെന്ന് സ്വപ്ന മൊഴിനൽകി. ഈ ലോക്കറിൽ വെച്ചിരുന്നത് കള്ളക്കടത്ത് സ്വർണമാണെന്ന് ശിവശങ്കരന് അറിയുമോ എന്നുള്ള കാര്യം എൻഫോഴ്സ്മെൻറ് വ്യക്തമാക്കിയിട്ടില്ല.

റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെൻറ് സർക്കാരിന് നോട്ടീസ് നൽകി. കരാറിൽ എന്തൊക്കെ വിഷയങ്ങൾ ആണ് ഉണ്ടായിരുന്നത്, എത്ര രൂപയ്ക്കാണ് കരാർ വച്ചിരുന്നത്, കരാറിലെ മാനദണ്ഡങ്ങൾ എന്തെല്ലാം ആയിരുന്നു ഈ വിവരങ്ങളാണ് സർക്കാരിനോട് എന്‍ഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →