സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്നമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’

തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ഇത്തരമൊരു വാര്‍ത്ത വരുന്നത്. വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം.ഇപ്പോള്‍ ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയവരോട് ‘ഞാന്‍ പേടിച്ചെന്ന് പറയണം’ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു..തിരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →