ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി : നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​ വ​​​​നം​​​​വ​​​​കു​​​​പ്പ്

ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​ ​​ശോ​​​​ഭ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന നാ​​ട്ടു​​കാ​​രു​​ടെ​​യും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

സോ​​​​ളാ​​​​ർ വേ​​​​ലി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ൻ തീരുമാനം

പു​​​​ലി​​​​യെ കൂ​​​​ട് സ്ഥാ​​​​പി​​​​ച്ച് പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. എ​​​​ന്നാ​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗം ഏ​​​​താ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷ​​​​മേ കൂ​​​​ട് സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​വൂ എ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​ത്. വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സോ​​​​ളാ​​​​ർ വേ​​​​ലി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നും പ്ര​​​​ദേ​​​​ശ​​​​ത്തെ സ്വ​​​​കാ​​​​ര്യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ കാ​​​​ടു​​​​ക​​​​യ​​​​റിയ സ്ഥ​​​​ല​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ട്ടി​​​​ത്തെ​​​​ളി​​​​ക്കാ​​​​നും യോ​​​​ഗം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​ൽ​​​​പാ​​​​ടു​​​​ക​​​​ൾ പു​​​​ലി​​​​യു​​​​ടേ​​​​ത​​​​ല്ലെ​​​​ന്ന് സ്ഥി​​​​രീക​​​​രി​​​​ച്ചു.

ഇ​​​​തി​​​​നി​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് വീ​​​​ണ്ടും പു​​​​ലി​​​​യു​​​​ടെ കാ​​​​ൽപ്പാ​​​​ടു​​​​ക​​​​ൾ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് വ​​​​നം​​​​വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കാ​​​​ൽ​​​​പാ​​​​ടു​​​​ക​​​​ൾ പു​​​​ലി​​​​യു​​​​ടേ​​​​ത​​​​ല്ലെ​​​​ന്ന് സ്ഥി​​​​രീക​​​​രി​​​​ച്ചു. പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന ഭാ​​​​ഗ​​​​ത്ത് പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ നി​​​​രീ​​​​ക്ഷ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →