ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപന്നിയുടെ അതിരൂക്ഷമായ ആക്രമണം. ഡിസംബർ 26 വെള്ളിയാഴ്ച സിർസൗലി ഗ്രാമത്തിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥനായ ശുഭം പ്രതാപ് സിംഗിനാണ് പരിക്കേറ്റത്.പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വല ഉപയോഗിച്ച് പന്നിയെ വളയാൻ ശ്രമിക്കുന്നതിനിടെ പന്നി പെട്ടെന്ന് ശുഭം പ്രതാപിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
പന്നി അദ്ദേഹത്തെ കടിച്ചു വലിച്ചിഴച്ചു
നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥനെ നിലത്തിട്ട പന്നി അദ്ദേഹത്തെ കടിച്ചു വലിച്ചിഴച്ചു. ശുഭം സിംഗിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വടികളുമായി പന്നിയെ നേരിട്ടെങ്കിലും പന്നി പിന്മാറിയാല്ല. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പന്നിയെ ഓടിക്കാനും ശുഭം പ്രതാപ് സിംഗിനെ രക്ഷപ്പെടുത്താനും സാധിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ ശുഭത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യാങ്ങളിൽ പ്രചരിക്കുകയാണ്
