മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

ആലപ്പുഴ | മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ധന്യയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ .

.. നിലവില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →