വാ​ണി​യം​കു​ളത്ത് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ണി​യം​കു​ള​ത്താ​ണ് സം​ഭ​വം.വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പെ​ട്രോ​ൾ വാ​ങ്ങി പ​മ്പി​ൽ ത​ന്നെ ഒ​ഴി​ച്ച് തീ​വെ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഡിസംബർ 15 തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മൂ​ന്നം​ഗ സം​ഘം വാ​ണി​യം​കു​ള​ത്തെ കെ​എം പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ മൂ​വ​ർ സം​ഘം ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞു. പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ൽ സം​ഘം പെ​ട്രോ​ൾ വാ​ങ്ങി. ജീ​വ​ന​ക്കാ​രോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ പെ​ട്രോ​ൾ, പ​മ്പി​ൽ ത​ന്നെ ഒ​ഴി​ച്ച് തീ​വെ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →