തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം. സർക്കാർ നടപടികൾക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചില ഉദ്യോഗസ്ഥർ വിമർശനം പതിവാക്കിയെന്ന വിമർശനവുമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല.
സർക്കാർ നയപരമായ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിന്റെ പേരെടുത്തു പറഞ്ഞും മന്ത്രിമാർ വിമർശനം ഉന്നയിച്ചു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തേണ്ടത് ആവശ്യമാണെന്നും ചില മന്ത്രിമാർ പറഞ്ഞു.എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന വിമർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല.
