പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം. ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു.

രാ​മേ​ശ്വ​ര​ത്ത് കാ​ശി ത​മി​ഴ് സം​ഗ​മത്തിലും പു​തു​ക്കോ​ട്ട​യി​ൽ ബി​ജെ​പി യോ​ഗത്തിലും മോദി പങ്കെടുക്കും

രാ​മേ​ശ്വ​ര​ത്ത് കാ​ശി ത​മി​ഴ് സം​ഗ​മം സ​മാ​പ​ന​ച്ച​ട​ങ്ങി​ലും പു​തു​ക്കോ​ട്ട​യി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ എ​ൻ​ഡി​എ സ​ഖ്യ​ച​ർ​ച്ച​ക​ൾ​ക്ക് വേ​ഗം​കൂ​ട്ടും. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കും ഏ​കോ​പ​ന​ത്തി​നും അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യി മോ​ദി എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →