പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

പാലക്കാട്|പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഡിസംബർ 10 ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം..

ആക്രമണത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ്

നന്ദപാലന്‍ എന്നയാളുടെ വീട്ടില്‍ ഒരു സംഘം എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിസിസി നേതൃത്വം പോലീസില്‍ പരാതി നല്‍കും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →