തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് (ഡിസംബർ 10) പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരിട്ട് മൊഴി നല്‍കും. അറിയാവുന്നതെല്ലാം പറയുമെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് വിവരം നല്‍കിയ ആളെയും ചോദ്യം ചെയ്യട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
കള്ളക്കടത്തിലെ മുഖ്യ സംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും ചെന്നിത്തല
.പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ കൊള്ളയിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. ഓപറേഷനെ കുറിച്ച് നേരിട്ട് അറിയുന്ന വ്യക്തിയെ കുറിച്ച് വിവരം നല്‍കാം. കള്ളക്കടത്തിലെ മുഖ്യ സംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. .
