തൃശൂർ: തെരുവ് നായയുടെ ആക്രമണത്തിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നര വയസുകാരന് കടിയേറ്റു. തൊഴിയൂർ രാപറമ്പിൽ പടിക്കളത്തിൽ റംഷാദ് മകൻ നിഷാനാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള മറ്റൊരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്. ഡിസംബർ 9 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം
നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശി ജിതേഷിന്റെ മകൾ അഞ്ജലി (മൂന്ന്), കർണാക്കിൽ സ്വദേശി കായിൽ മുസ്തഫയുടെ മകൾ കിസ്മത്ത് (10), കല്ലൂർ സ്വദേശി എൽസി (69) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്കോളം കടിയേറ്റിട്ടുണ്ട്.
