ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ വിവാഹ രജിസ്‌ട്രേഷേന്‍ വിഭാഗത്തി ലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭാ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ആഗസ്റ്റ് 10 ന് നടത്തിയ കോവിഡ് ടെസ്റ്റില്‍ ഇയാള്‍ നെഗറ്റീവ് ആയിരുന്നു. എങ്കിലും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ക്രമീക രണത്തിലായിരുന്നതിനാല്‍ ഇദ്ദേഹം ടെസ്‌റ്റിനുശേഷം ജോലിക്ക് വന്നിരുന്നില്ല. എന്നാല്‍ പിന്നീട് പനിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭ ഓഫീസ് അടയ്‌ക്കുന്നതിനും പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി ഒഴിവാക്കുന്നതിനും തീരുമാനിച്ചു . നഗരസഭയില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ ഓണ്‍ ലൈന്‍ ആയി ലഭിക്കുന്നതാണ്. പരാതികളും അപേക്ഷകളും ഇമെയിലില്‍ അയക്കാവുന്നതാണ്.
നഗരസഭയുടെ തൈക്കാട്, പൂക്കോട് സോണല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് മുടക്കമുണ്ടായിരിക്കുന്നതല്ല. സോണല്‍ ഓഫീസുകളുടെ പരിധിയിലുളള അപേക്ഷകര്‍ അതാത് സോണല്‍ ഓഫീസുകളില്‍ ഹിയറിംഗിന് ഹാജരാവേണ്ടതാണ്

