മുനമ്പം ഭൂമിയിൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ക്കു പൂ​​​ര്‍ണ​​​മാ​​​യ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സ്ഥാ​​​പി​​​ച്ചു​​ന​​​ല്‍കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ര്‍ദേ​​​ശം

.

മു​​​ന​​​മ്പം: മു​​​ന​​​മ്പം ഭൂ​​​മി വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ക്കു പൂ​​​ര്‍ണ​​​മാ​​​യ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സ്ഥാ​​​പി​​​ച്ചു​​ന​​​ല്‍കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ര്‍ദേ​​​ശം. കൊ​​​ച്ചി ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ക്കും കു​​​ഴു​​​പ്പി​​​ള്ളി വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ക്കു​​​മാ​​​ണ് ക​​​ള​​​ക്ട​​​ര്‍ രേ​​​ഖാ​​​മൂ​​​ലം നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.വി​​​ഷ​​​യ​​​ത്തി​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​യും ഹ​​​ര്‍ജി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ​​​വി​​​ധി​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി​​​ട്ടാ​​​കും ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഭൂ​​​മി​​​യു​​​ടെ ക​​​ര​​​മ​​​യ്ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ന​​​ല്‍കി​​​യി​​​രു​​​ന്നു

ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ക​​​ഴി​​​ഞ്ഞ 26ന് ​​​ഭൂ​​​മി​​​യു​​​ടെ ക​​​ര​​​മ​​​യ്ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ള്‍ ക​​​ര​​​മ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ക​​​ര​​​മ​​​ട​​​ച്ച ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ പോ​​​ക്കു​​​വ​​​ര​​​വി​​​ന് അ​​​നു​​​വാ​​​ദം ത​​​ര​​​ണ​​​മെ​​​ന്ന് അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ വ​​​ഴി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്ക് ക​​​ത്ത് ന​​​ല്‍കി.ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ള​​​ക്ട​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് മു​​​ഴു​​​വ​​​ന്‍ റ​​​വ​​​ന്യൂ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് താ​​​ത്കാ​​​ലി​​​ക അ​​​നു​​​വാ​​​ദം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ക്ക് ന​​​ല്‍കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →