കോയമ്പത്തൂർ: തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഒല്ലൂർ തട്ടിൽ മണ്ടി ലോനപ്പന്റെ ഭാര്യ റോസി (72), മരുമകൻ പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (48) എന്നിവരാണു മരിച്ചത്. റോസിയുടെ മകൾ ലൗലി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാൻസർരോഗിയായ റോസിയെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് അപകടം
നവംബർ 1 ന് പുലർച്ചെ അഞ്ചിന് തമിഴ്നാട്ടിലെ ആമ്പൂരിലാണ് അപകടം. റോസി കാൻസർരോഗിയാണ്. വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കുപിന്നിൽ ഇടിച്ച് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും എത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.സംസ്കാരം പിന്നീട്.
