കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിർദേശപ്രകാരമാണു പേരുമാറ്റമെന്നു ഗവര്‍ണര്‍ സി.വി. ആന്ദബോസ് വിശദീകരിച്ചു. രാജ്ഭവന്റെ പേരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ 25നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കോല്‍ക്കത്തയിലെ രാജ്ഭവന്, ഡാർജിലിംഗ് ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്നിവ ലോക്ഭവന് എന്നപേരിൽ അറിയപ്പെടുമെന്നാണു വിജ്ഞാപനം പറയുന്നത്.
ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ പേര് ജന്‍ രാജ് ഭവന്
ഇതേത്തുടർന്ന് പേരുമാറ്റം ഇന്നലെ ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമായാണു പേരു മാറ്റുന്നതെന്ന് ഗവർണറുടെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.ജനങ്ങളുടെ ആവശ്യങ്ങള്‍, പ്രതീക്ഷകള്‍, പ്രശ്നങ്ങള്‍ എന്നിവ പരിഗണിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനാണ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയുടെ പേര് ജന്‍ രാജ് ഭവന് എന്നാക്കുന്നത്.
ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനായി
രാജ് ഭവന് എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങള്‍ നോക്കിക്കാണുന്ന സാഹചര്യം ഇല്ലാതാക്കണം. കഴിഞ്ഞ മൂന്നുവർഷമായി ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനായെന്നും ഗവർണറുടെ കുറിപ്പിൽ പറയുന്നു. പേരുമാറ്റം സൂചിപ്പിക്കുന്ന പുതിയ ബോർഡുകൾ ലോക്ഭവനു മുന്നിൽ സ്ഥാപിച്ചുകഴിഞ്ഞു
