പെഷവർ: പാക്കിസ്ഥാനിലെ പെഷവാറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ നാല് സൈനികർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഫ്രന്റിയർ കൺസ്റ്റാബുലറി (എഫ്സി) ആസ്ഥാനത്ത് നവംബർ 25ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
ഒരു ചാവേർ ഗേറ്റിൽ സ്വയം പൊട്ടിത്തെറിച്ചതിനു പിന്നാലെ മറ്റുള്ളവർ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടു.
.
