ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച

ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്‌ച. ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രെെവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വടിവാൾ വീശി. സംഭവത്തിൽ രണ്ട് ടാക്സി ഡ്രെെവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലലയിലേക്ക് ഓടിക്കയറുകയും ചെയ്തു. നവംബർ 16 ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കേസിൽ ടാക്സി ഡ്രെെവർ സുഹെെൽ അഹമ്മദ് അറസ്റ്റിലായി

പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കേസിൽ ടാക്സി ഡ്രെെവർ സുഹെെൽ അഹമ്മദാണ് അറസ്റ്റിലായത്. ജയനഗർ സ്വദേശിയാണ് പ്രതി. നേരത്തെ ഉണ്ടായ തർക്കത്തിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →