ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

.

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റാഷീദ് പിടിയിലായി. ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്. എന്‍ ഐ എ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് ആമിര്‍ റാഷിദ് അലിയെ പിടികൂടിയത്. സ്പോടനത്തിന് ഉപയോഗിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തത് ആമിര്‍ റാഷീദിന്റെ പേരിലായിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന തുടരുകയാണ്.

. വാഹനം വാങ്ങാന്‍ ഉമറിനെ സഹായിക്കുന്നതിനായി അമീര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പുല്‍വാമ സ്വദേശിയുമായ ഡോ ഉമര്‍ നബിയാണ് ഐ ഇ ഡി നിറച്ച കാറിന്റെ ഡ്രൈവറെന്ന് എന്‍ ഐ എ ഫോറന്‍സിക് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന തുടരുകയാണ്.

വൈറ്റ് കോളര്‍ ഭീകരസംഘവുമായി കൂടുതല്‍ ഡോക്ടേഴ്‌സിന് ബന്ധമുണ്ടെന്ന് സംശയം.

ജമ്മു കശ്മീര്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്. വൈറ്റ് കോളര്‍ ഭീകരസംഘവുമായി കൂടുതല്‍ ഡോക്ടേഴ്‌സിന് ബന്ധമുണ്ടെന്ന് സംശയം. സ്‌ഫോടനത്തിനായി രണ്ട് കിലോയില്‍ അധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →