റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍

November 15, 2025 - 5:00 am

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല.

ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. .

‌ തുര്‍ക്കിയില്‍ പോയ മറ്റൊരു ഡോക്ടറെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.കേസില്‍ അറസ്റ്റിലായ ഡോ.ആദിലിന്റെ സഹോദരന്‍ മുസാഫിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ 2021ല്‍ തുര്‍ക്കിക്ക് പോയത്. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ കസ്റ്റഡിയിലെടുത്തു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജന്‍സികള്‍ കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *