ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ച​​​ല​​​ന പ​​​രി​​​മി​​​തി​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു​​​വീ​​​ൽ സ്കൂ​​​ട്ട​​​ർ ന​​​ൽ​​​കു​​​ന്ന ശു​​​ഭ​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2017 ഏ​​​പ്രി​​​ൽ ഒ​​ന്നി​​നു ​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ/ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ ഭി​​​ന്ന​​​ശേ​​​ഷി ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/ MPLADS ഫ​​​ണ്ട്/ CSR ഫ​​​ണ്ട്/ അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മു​​​ച്ച​​​ക്ര വാ​​​ഹ​​​നം/ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വീ​​​ൽ ചെ​​​യ​​​ർ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് ഗൂ​​​ഗി​​​ൾ ഫോ​​​മി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട PMR/ അ​​​സ്ഥി​​​രോ​​​ഗ​​​വി​​​ഭാ​​​ഗം വി​​​ദ​​​ഗ്ധ​​​രു​​​ടെ നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ൽ ഉ​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണ​​​ സ്ഥാ​​​പ​​​ന​​​ത്തി​​​ൽനി​​​ന്നു​​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്രം എ​​​ന്നി​​​വ​​​യു​​​ടെ ഫോ​​​ർ​​​മാ​​​റ്റു​​​ക​​​ൾ hpwc.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. ഡി​​​സം​​​ബ​​​ർ 10നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ: 0471 2347768

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →