പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച 73കാരന് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യുംവിധിച്ച് കോടതി

.തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോ​ട​തി .പ്രതി മു​ട​വ​ന്‍​മു​ക​ള്‍ കു​ന്നും​പു​റ​ത്തു വീ​ട്ടി​ല്‍ വി​ജ​യ​ൻ ​ (73) തന്റെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ കു​ട്ടി​കളെ പീഡിപ്പിക്കുകയായിരുന്നു. രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന പ്ര​തി​യെ ആം​ബു​ല​ന്‍​സും വൈ​ദ്യ​സ​ഹാ​യ​വും ന​ല്‍​കി ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം കൂ​ടു​ത​ല്‍ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക​യും ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​ര​വും കു​ട്ടി​ക്ക് ന​ല്‍​ക​ണം.

പ്ര​തിയുടെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ കു​ട്ടി​ക​ളെയാണ ്പീഡിപ്പിച്ചത്.

2021-2022 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ട​വ​ന്‍​മു​ക​ളി​ല്‍ പ​ല​വ്യ​ഞ്ജ​ന​ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന പ്ര​തി ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ പി​ടി​ച്ചു പ​ല ത​വ​ണ​ക​ളാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ട്ടു​കാ​രോ​ട് കാ​ര്യം പ​റ​ഞ്ഞി​ല്ല. വീ​ണ്ടും ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വീ​ട്ടു​കാ​ര്‍ നി​ര്‍​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ഇ​തു പ​റ​ഞ്ഞ​ത്. അ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്. ഒ​രു കു​ട്ടി ബ​ന്ധു​വി​നോ​ട് സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി.

ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് പ്ര​തി​യെ മ​ര്‍​ദി​ച്ചി​രു​ന്നു.

പീ​ഡ​ന വി​വ​രം അ​റി​ഞ്ഞ‌ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് പ്ര​തി​യെ മ​ര്‍​ദി​ച്ചി​രു​ന്നു. പ്ര​തി ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് കൊ​ടു​ത്തു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പീ​ഡ​ന​ക്കേ​സ് ന​ല്‍​കി​യ​തെ​ന്നു പ്ര​തി​ഭാ​ഗം ആ​രോ​പി​ച്ചെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. മ​ക​ളെ പീ​ഡി​പ്പി​ച്ച​തു​കൊ​ണ്ടാ​ണ് പ്ര​തി​യെ മ​ര്‍​ദി​ച്ച​തെ​ന്ന് സാ​ക്ഷി​യാ​യ അ​ച്ഛ​ന്‍ കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →