റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇലക്‌ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30ന് അരൂരിൽ മന്ത്രി പി രാജീവ് നിർവഹിക്കും

October 25, 2025 - 6:38 am

അരൂർ : കെല്‍ട്രോണ്‍ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്‌ട്രോണിക് ഇന്റഗ്രേഷൻ ബേയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30ന് അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ മന്ത്രി പി രാജീവ് നിർവഹിക്കും. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ക്രാസ്‌നി ഡിഫെൻസ് ടെക്നോളോജിസ് ലിമിറ്റഡുമായി ചേർന്ന് 2023-ല്‍ കെല്‍ട്രോണ്‍ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു.

ദലീമ എം.എല്‍.എ അധ്യക്ഷയാകും.

പ്രതിരോധ മേഖലയില്‍ വെള്ളത്തിനടിയിലെ ഇലക്‌ട്രോണിക്സ് സംവിധാനങ്ങളുടെ മേഖലയില്‍ കെല്‍ട്രോണിന്റെ സാങ്കേതിക കഴിവുകള്‍ ഉപയോഗപ്പെടുത്താൻ സംയുക്ത സംരംഭത്തിലൂടെ സാധിക്കും. ദലീമ എം.എല്‍.എ അധ്യക്ഷയാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *