കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു.
പ്രസവിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമായ നായയാണ് അപകടത്തില്‍പ്പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സജി,മിഥേഷ്,അനില്‍,പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്
