Tag
ന്യൂസ് ഡെസ്ക്

ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത : സർക്കാർ താല്‍പ്പര്യപത്രം ക്ഷണിക്കും

October 19, 2025 - 3:52 am

കൊച്ചി: തീരദേശ ഹൈവേയുടെ ഭാഗമായി ഫോർട്ട് കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇരട്ട തുരങ്കപാത നിർമാണത്തിന് സർക്കാർ താല്‍പ്പര്യപത്രം ക്ഷണിക്കുമെന്ന് കെ.ജെ.മാക്സി എം.എല്‍.എ അറിയിച്ചു. കെ-റെയില്‍ സമർപ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പ് നിർദേശം. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഡിസൈൻ-ബില്‍ഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും.

കടലില്‍ 35 മീറ്റർ ആഴത്തിലായിരിക്കും തുരങ്കം

9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ എറണാകുളത്ത് ചെല്ലാനം മുതല്‍ മുനമ്പംവരെ 48 കിലോമീറ്ററാണുള്ളത്. ഇരട്ട ടണലുകളില്‍ മൂന്നരമീറ്റര വീതിയുള്ള സർവീസ് റോഡും നാലരമീറ്ററർ വീതിയില്‍ ഹൈവേയുമാണ് നിർദേശിക്കുന്നത്. പുറത്തെ നാലുവരി അപ്രോച്ച്‌ റോഡുകളിലേക്കാണ് ഇവ തുറക്കുക. ഒരോ 250 മീറ്ററിലും എമർജൻസി സ്റ്റോപ്പ് ബേ, 500 മീറ്ററിലും യാത്രക്കാർക്കുള്ള വെന്റിലേഷനോടുകൂടിയ എമർജൻസി എക്സിറ്റ് എന്നിവയുണ്ടാകും. കപ്പല്‍ച്ചാലിന് കുറുകെ നിർമിക്കുന്ന തുരങ്കം കടലില്‍ 35 മീറ്റർ ആഴത്തിലായിരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *