ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ

ഇടുക്കി /അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്‌കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ കടന്തോട്ട് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ ഇവിടെ തന്നെ 1600 ഗ്രാം മുക്കുപണ്ടം വെച്ചാണ് ഒരുകോടിയോളം രൂപ കൈക്കലാക്കിയത്.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുംപേരില്‍ മുക്കുപണ്ടം പണയംവെച്ച് പണം കൈക്കലാക്കുകയായിരുന്നു.

 ഒമ്പത് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്ന സാബു 2022 മുതല്‍ ഏകദേശം 130 തവണകളായി ഇയാള്‍ തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ മുക്കുപണ്ടം പണയംവെച്ച് പണം കൈക്കലാക്കുകയായിരുന്നു.കഴിഞ്ഞദിവസം സ്ഥാപനത്തില്‍ എത്തിയ മാനേജിങ് ഡയറക്ടര്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോള്‍ ചിലത് സ്വര്‍ണമല്ലെന്ന സംശയം തോന്നി. തുടര്‍ന്ന് ലോക്കറിലെ മുഴുവന്‍ സ്വര്‍ണവും പുറത്തെടുത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് വ്യാജ ഉരുപ്പടികള്‍ കണ്ടെടുത്തത്

ഉടന്‍തന്നെ വണ്ടന്‍മേട് പോലീസിന് വിവരം കൈമാറി. ഇതിനിടെ സാബു ഓഫീസില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →