മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു ; നാലുപേർക്ക് പരിക്ക്

മലപ്പുറം | വലിയ പറമ്പില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി വിവരം. ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം. സെപ്തംബർ 26 ന് രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത് .മലപ്പുറം അരീത്തോട് വലിയ പറമ്പിൽ ആണ് അപകടം. കാറിണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരുക്കേറ്റു. വൈലത്തൂര്‍ സ്വദേശി ഉസ്മാൻ(24),വളളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും സ്ഥലത്തെത്തി.

ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല

കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →