കൊല്ലം| കൊല്ലം ഏരൂരില്‍ രാത്രി 12 മണിയ്ക്ക് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ പുളിമൂട്ടില്‍ വീട്ടില്‍ ഫാത്തിമയുടെ വീട് തകര്‍ന്നു. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്.
പ്രദേശത്ത് അപകടം പതിവാണെന്ന് പ്രദേശ വാസികൾ
ലോറി മറിയുന്ന ശബ്ദം കേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് അപകടം പതിവാണെന്നും പ്രശ്‌ന പരിഹാരം ആവശ്യമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
