കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തികവർഷം മുതൽ 2024-2025വരെയുള്ള കണക്കാണിത്.
സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴിയാണ് ആധാരം രജിസ്‌ട്രേഷൻ
ഭൂമി, കെട്ടിടം, ഫ്ലാറ്റ്, കൊമേഴ്‌സ്യൽ വസ്തുക്കൾ എന്നിവയുടെ രജിസ്‌ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴിയാണ് ആധാരം രജിസ്‌ട്രേഷൻ നടത്തുന്നത്.
