ബീജിങ്ങ് | പാകിസ്താനിലെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നു ചൈന പിന്മാറി. ഇന്ത്യ-ചൈന ബന്ധം ദൃഢമാകുന്നതും പദ്ധതിയില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പദ്ധതിയില്‍ നിന്ന് ചൈന പിന്മാറിയതോടെ ധനസഹായത്തിനായി പാകിസ്താന്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനെ (എ ഡി ബി) സമീപിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് വിവരം. കറാച്ചിയില്‍ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റര്‍ പാതയുടെ ഭാഗമായ കറാച്ചി-റോഹ്രി ഭാഗത്തിന്റെ നവീകരണത്തിന് പാകിസ്താന്‍ രണ്ടു ബില്യണ്‍ ഡോളര്‍ വായ്പ തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാങ്ഹായ് ഉച്ചകോടിയുടേയും പാകിസ്താന്‍ കൂടുതലായി അമേരിക്കയുമായി അടുക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനമെന്നും.റിപ്പോര്‍ട്ടുകള്‍ പറയുന്നു
