ന്യൂഡൽഹി: സമയ്പൂർ ബദ്‌ലിയിൽ ഫാക്ടറി തൊഴിലാളിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു കൊലപ്പെടുത്തിയസംഭവത്തിൽ പതിനാറുകാരനെ പിടികൂടി പൊലീസ്. പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളി സുജീത് മൊണ്ഡൽ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻഭാഗത്തിനടിയിൽ പെട്ട സുജീത് മൊണ്ഡലിനെ 600 മീറ്ററോളം വലിച്ചിഴച്ച ശേഷം എൻഡിപിഎൽ ഓഫീസിലെ അഞ്ചാം ഗേറ്റിന് സമീപം ഉപേക്ഷിച്ച് വാഹനമോടിച്ച പതിനാറുകാരന്‍ കടന്നുകളയുകയായിരുന്നു.
ഇടയ്ക്ക് നിർത്തിയെങ്കിലും പിന്നെയും കാർ മുന്നോട്ട് എടുക്കുകയായിരുന്നു
ഓഗസ്റ്റ് 23-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. പരിക്കേറ്റയാൾ കാറിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞിട്ടും പതിനാറുകാരൻ മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഇടയ്ക്ക് നിർത്തിയെങ്കിലും പിന്നെയും കാർ മുന്നോട്ട് എടുത്തു. സമീപത്തെ സിസിടിവികളിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെ പോലീസിന് ഇയാളെ പെട്ടെന്ന് കണ്ടെത്താനായി
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു
പോലീസ് സ്ഥലത്തെത്തിയപ്പോൾ, ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ സുജീത് മൊണ്ഡലിനെ കണ്ടെത്തി. പിന്നീട് ബുരാരി ആശുപത്രിയിൽ വെച്ച് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) വി. ഹരേശ്വർ സ്വാമി പറഞ്ഞു
മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രൈവർ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ്
.ബദ്‌ലി ഇൻഡസ്ട്രിയൽ ഏരിയയിലെ രാജാ വിഹാറിലെ താമസക്കാരനും പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളിയുമാണ് മൊണ്ഡൽ. ഫാക്ടറിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മണ്ടോളി ഏരിയയിലെ ഒരു വീട്ടിൽനിന്ന് പോലീസ് കാർ കണ്ടെത്തി. ഡ്രൈവർ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു
