ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ.

ചെന്നൈയിൽ മിനി ക്യാംപ് ഒരുക്കുന്നതിന് മുന്നോടിയായാണ് ധോണിയ്ക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്.

ഫലം നെഗറ്റീവായതോടെ ഇന്നു തന്നെ താരം ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

ഐ.പി.എല്ലിനായി യു.എ.ഇ യിലേക്ക് പോകുന്ന ആദ്യ ടീം ചെന്നൈ സൂപ്പർ കിംഗ്സാണ്. ചാർടേഡ് വിമാനത്തിലാകും ടീം യു.എ.ഇ ലേക്ക് പോകുക.

ഇതിനു മുന്നോടിയായി നാളെ മുതൽ അഞ്ച് ദിവസമാണ് ചെന്നൈയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →