സതാംപ്ടൺ: ഇംഗ്ലണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യദിനം ഇംഗ്ലണ്ട് നേടിയത് അഞ്ച് വിക്കറ്റുകൾ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ 126/5 എന്ന നിലയിലാണ്.
അര്‍ദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ആബിദ് അലിയാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. 45.4 ഓവറാണ് ആദ്യ ദിവസം എറിയാനായത്.
25 റണ്‍സുമായി ക്രീസിലുള്ള ബാബര്‍ അസമിലാണ് പാക്കിസ്ഥാന്റെ ഇനിയുള്ള പ്രതീക്ഷ . വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍(4) റണ്‍സുമായി ക്രീസില്‍ അസമിന് കൂട്ടായുണ്ട്.
അസ്ഹര്‍ അലി 20 റൺസ് നേടി പുറത്തായപ്പോൾ ഫവദ് അലം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച ഷാന്‍ മസൂദ് വെറും ഒരു റണ്‍സ് നേടിയാണ് ഇത്തവണ പുറത്തായത്.