മലപ്പുറം | 25 കോടിയുടെ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം കോടതി റിമാന്‍ഡ് ചെയ് ഹാരിസിനെ മഞ്ചേരി സബ്ജയിലില്‍ അടച്ചു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്
മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഹാരിസിനെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. മുസ്്ലിം ലീഗുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
